Monday, November 7, 2016

കാമ്പസില്‍ മമ്മൂട്ടി അടിച്ചുപൊളിക്കും, മറ്റൊരു ജോണിവാക്കര്‍ ?

മമ്മൂട്ടി വീണ്ടും കോളജ് പ്രൊഫസറാകുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇത്. തിരക്കഥയെഴുതുന്നു. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
രാജാധിരാജ എന്ന മെഗാഹിറ്റ് സിനിമയ്ക്ക് ശേഷം അജയ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണിത്. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന സിനിമ. മഴയെത്തും മുന്‍പെയ്ക്ക് ശേഷം മമ്മൂട്ടി കോളജ് പ്രൊഫസറാകുന്ന ചിത്രമാണിത്. 
 
മഴയെത്തും മുന്‍‌പെയിലെ നന്ദനെപ്പോലെ തന്‍റെ വളരെ സ്ട്രിക്‍ട് ആയ കോളജ് അധ്യാപകനായിരിക്കും ഈ ചിത്രത്തിലും മമ്മൂട്ടി. എന്നാല്‍ സിനിമ തകര്‍പ്പന്‍ കോമഡി എന്‍റര്‍ടെയ്നറാണ്. ഒരു കാമ്പസ് ചിത്രത്തിന്‍റെ ആഘോഷ സ്വഭാവം പരമാവധി ഉള്‍പ്പെടുത്തിയ സിനിമയായിരിക്കും ഇത്.
 
തിരക്കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു കോളജ് പ്രൊഫസര്‍ ചില കുഴപ്പങ്ങളില്‍ ചെന്നുപെടുന്ന രസകരമായ കഥയാണ് ഉദയ്കൃഷ്ണ ഇത്തവണ എഴുതിയിരിക്കുന്നത്.
 
നായികയായി നയന്‍‌താര ഉള്‍പ്പടെയുള്ളവരെ ആലോചിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. പുലിമുരുകന്‍ 100 കോടി ക്ലബിലെത്തിയതിന് ശേഷം എത്തുന്ന ഉദയ്കൃഷ്ണ തിരക്കഥ എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ഈ സിനിമ ഉയര്‍ത്തിയിരിക്കുന്നത്.

No comments:

Post a Comment